Posts

തുടക്കം

ശെരികളെ തിരയുന്ന  ലോകത്തിൽ  ടീച്ചർ  ശരികളെ അടയാളപ്പെടുത്തുന്നത്  ചുവന്ന മഷികൊണ്ടാണ്.  അങ്ങനെ  ബാല്യം ശേരിയുടെ നിറം തിരിച്ചറിയുന്നു  - 'ചുവപ്പ്'..... അങ്ങനെ  അറിയേണ്ടത്  എന്തെന്ന്  അറിഞ്ഞവർ  നിജപ്പെടുത്തുന്നു. അതിനപ്പുറം  കണ്ടതും കേട്ടതും  ചുവന്ന ചുവന്ന വരകൾ, വ്യത്തങ്ങൾ തുടങ്ങിയവയുടെ  നീരാളി  പിടുത്തത്തിൽ  പൂജ്യം  വാങ്ങുന്നു....   'ചുവപ്പ്'..... ചീമുട്ട  ഏറു പോലെ  തോന്നിച്ച  നിറം.... എന്റെ  ചിന്തകൾക്ക്  സീമ  കുറിച്ച നിറം.....